Monday 21 March 2011

cricket and football

ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ ഇന്ന് ഒരേയൊരു ചര്‍ച്ച മാത്രം.. അത് ക്രിക്കറ്റ്‌ തന്നെയാണ്.    വെറും 14  ടീമുകള്‍  പങ്കെടുക്കുന്ന ഒരുമഹാത്ഭുതം എന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം. നാല് വര്‍ഷം കൂടുമ്പോള്‍ സംഭവിക്കുന്ന ഈ മഹാമാഹത്തെ ലോകത്തില്‍ മിക്കയുള്ളവരും കാണാനോ ആസ്വദിക്കാനോ ഇഷ്ടപ്പെടുന്നില്ല.
മൂന്നുനാല് ദിവസതിനുമുമ്പ്ഒരു ചാനല്‍ ചര്‍ച്ചയില്‍ "ക്രിക്കറ്റ്‌"ഒരു സമയം കൊള്ളിയാണെന്ന് അഭിപ്രായപ്പെടുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടു.ക്രിക്കെറ്റ് യുവാക്കള്‍ കാണുന്നത് കാരണം മറ്റു കായിക ഇനങ്ങള്‍ക്ക്
പ്രാധാന്യം കിട്ടുന്നില്ല എന്നാണ്‌. ആ അഭിപ്രായത്തോട് ഒരു കായിക പ്രേമിക്ക്‌ യോജിക്കാന്‍ കഴിയില്ല എന്നത് നൂറു ശതമാനം തീര്‍ച്ചയാണ്. 
    ഒരിക്കല്‍ ഒരു കാലത്ത് "Hockey" യില്‍ അതികായാരായിരുന്നു ഇന്ത്യ. പിന്നീട് അത് കാണാതെയായി. Olympics  യോഗ്യത മത്സരത്തില്‍ England ഇന്ത്യയെ പരാജയപ്പെടുത്തി. ഇന്ത്യന്‍ താരങ്ങള്‍ വെള്ളി മെഡല്‍ കഴുത്തില്‍   അണിഞ്ഞു. ആ ദിവസം ഇന്ത്യന്‍ ആരാധകര്‍ മറക്കില്ല. 

കപില്‍ദേവ് ഇന്ത്യയില്‍ ക്രിക്കറ്റ്‌ വേള്‍ഡ് കപ്പ്‌ എത്തിച്ചപ്പോള്‍ ഇന്ത്യയില്‍ ക്രിക്കറ്റ്‌ ഒരു സംസ്കാരമായി രൂപപ്പെട്ടു. ജയവും തോല്‍വിയും എന്താണെന്നറിയാന്‍ ഈ സംസ്കാരം വളരെയേറെ സഹായിച്ചു. ഇന്ത്യക്കാര്‍ തോല്‍ക്കാനും ജയിക്കാനും പഠിച്ചു. ഫുട്ബോളിനേക്കാള്‍ ആ കളി ഇന്ത്യക്കാര്‍ ഇഷ്ടപ്പെട്ടു. ജനങ്ങള്‍ ആ കളിയെ ഹൃദയത്തിലേറ്റി. ഒരുപാടുപേര്‍ക്ക് ഈ കളി പ്രാരാബ്ധ ജീവിതത്തിലെ ഒഴിവു സമയം ചെലവഴിക്കുവാനുള്ള മാര്‍ഗമായി. പിന്നീട്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലോകകപ്പെന്ന ലക്‌ഷ്യം എത്തിചെരാനവാതെ മടങ്ങിപ്പോന്നു. പടിക്കല്‍ കലമുടക്കുന്ന സ്വഭാവം 2003  ക്രിക്കറ്റ്‌ വേള്‍ഡ് കപ്പിലും കാണാനായി. എങ്കിലും ഒരാശ്വാസം ഫൈനല്‍ വരെയെത്തിയല്ലോ? 1983 നു ശേഷം  ഇന്ത്യ വേള്‍ഡ് കപ്പ്‌ (ക്രിക്കറ്റ്‌) നേടിയില്ല, എങ്കിലും Sachin Tendulkar  എന്ന പേര് പലതവണ ക്രിക്കറ്റ്‌ ലോകത്ത് കാണാനായി. ലോകം അദ്ദേഹത്തെ ആദരിച്ചു. ഏതു കളിക്കാരനായാലും, അത് ക്രിക്കറ്റ്‌ ആകട്ടെ, ഫുട്ബോള്‍ ആകട്ടെ  റഗ്ബിയോ ഗോള്‍ഫോ ആകട്ടെ ജീവിതത്തിലും കളിക്കളത്തിലും അദ്ദേഹത്തിന്‍റെ സ്വഭാവം എങ്ങനെയാണെന്ന് അറിയണം. കളിക്കളത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന മാതൃക പ്രശംസിക്കാതെ വയ്യ . ഇതിനെക്കുറിച്ചൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു സംഭവം എനിക്ക് ഓര്‍മവരുന്നു. 2008 ല്‍ ആണ് എന്നാണെന്‍റെ ഓര്‍മ. ഇന്ത്യ ഓസ്ട്രലിയില്‍ ഒരു പരമ്പരക്കായ്‌ പോയി. പേസിനെ തുണക്കുന്ന ഓസിസ് പിച്ചില്‍,  ഓസിസ് ബൌളിങ്ങിനെ നേരിടുക എന്നത് ഇന്ത്യക്കാര്‍ക്ക് ഒരു ശ്രമകരമായ ദൗത്യമായിരുന്നു. കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ അവര്‍ നിലം പരിശ്ശാക്കി. ദുര്‍വിധി എന്ന് പറയും വണ്ണം ഇന്ത്യന്‍ താരങ്ങള്‍ ഓരോരുത്തരായി പുറത്തായി . സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്‌ എന്നിവരും മടങ്ങി. പക്ഷെ മൂവരുടെയും വിക്കറ്റുകള്‍ പോയതില്‍ എന്തൊക്കെയോ തീരുമാനങ്ങള്‍ തെറ്റായിരുന്നു എന്ന് പിന്നീട് വ്യക്തമായി. ബാറ്റിലുരസാതെ നീങ്ങിയ പന്ത് കീപെര്‍ പിടിച്ചു . ദ്രാവിഡ്‌ പുറത്ത്.   സ്ലിപ്പില്‍ നില്‍ക്കുകയായിരുന്നു മറ്റൊരു വിരുതന്‍. നിലത്ത് കുത്തിയ ശേഷം പിടിച്ചിട്ടും ഗാംഗുലി പുറത്ത്. ഇതുപോലെ തന്നെ സച്ചിനും. ഈ ലോകകപ്പില്‍ അമ്പയര്‍ നോട്ട് ഔട്ട്‌  വിധിച്ചിട്ടും താന്‍ പുറത്തായ വിവരം സച്ചിന്‍ മറച്ചു വെച്ചില്ല . സച്ചിന്‍ ഗ്രൗണ്ടില്‍  നിന്ന് പുറത്തേക്കു നീങ്ങി. അടുതടിവസത്തെ